കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭ ചര്‍ച്ച ചെയ്യുന്നതില്‍ കടുത്ത ആശങ്കയെന്ന് കോണ്‍ഗ്രസ്

manu-abhishek

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭ ചര്‍ച്ച ചെയ്യുന്നതില്‍ കടുത്ത ആശങ്കയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി. ഐക്യരാഷ്ട്രസഭയുടെ യോഗം റദ്ദാക്കുവാന്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ആഭ്യന്തര വിഷയമാണ് കശ്മീര്‍. ഇക്കാര്യം ഐക്യരാഷ്ട്രസഭ ചര്‍ച്ച ചെയ്യുന്നതില്‍ ആശങ്കയുണ്ട്. പ്രധാനമന്ത്രി ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതാണ്, അദ്ദേഹം വ്യക്തമാക്കി. ഇങ്ങനെയൊരു യോഗത്തിന്റെ ആവശ്യമെന്താണെന്നും മനു അഭിഷേക് സിംഗ്‌വി ചോദിച്ചു.

സര്‍ക്കാരിന്റെ ആണവ നയം എന്ത് തന്നെയായാലും അതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യും. അര്‍ദ്ധവാക്യങ്ങളില്‍ ഒതുക്കാതെ നയം എന്താണ് എന്ന് രാജ്യത്തോട് സര്‍ക്കാര്‍ വ്യക്തമാക്കേണ്ടതാണ്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് നിയമനത്തെ സ്വാഗതം ചെയ്യുന്നു. ഇത് കോണ്‍ഗ്രസ് പ്രകടനപത്രികയുടെ ഭാഗമായിരുന്നു. നിയമനം വൈകുന്നതില്‍ കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു, മനു അഭിഷേക് സിംഗ്‌വി പറഞ്ഞു.

Top