മുത്തലാഖ് നിയമം; കോഴിക്കോട് അറസ്റ്റിലായ യുവാവിന് ജാമ്യം

കോഴിക്കോട്: മുത്തലാഖ് നിരോധന നിയമപ്രകാരം സംസ്ഥാനത്ത് ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട കോഴിക്കോട് മുക്കം കുമാരനല്ലൂര്‍ സ്വദേശി ഇ കെ ഉസാമിന് ജാമ്യം.

മൂന്നു തവണ മൊഴി ചൊല്ലി താനുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്ന് കാട്ടി ഭാര്യ കോടതിയില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരുന്നു. ഈ കേസിലാണ് അറസ്റ്റ് ചെയ്തിരുന്നത്. മുസ്‌ലിം വുമന്‍സ് പ്രൊട്ടക്ഷന്‍ ആക്ട് 3, 4 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

മുക്കം പൊലീസ് പ്രതി ഉസാമിനെ അറസ്റ്റ് ചെയ്ത് താമരശേരി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ നിയമം ദുരൂപയോഗം ചെയ്ത കേസാണിതെന്ന് പ്രതിഭാഗം ആരോപിച്ചു. മുത്തലാഖ് ചൊല്ലിയിട്ടില്ലെന്നും വേര്‍പിരിയാന്‍ സമ്മതമെന്ന് യുവതി നേരത്തെ രേഖാമൂലം എഴുതി നല്‍കിയിട്ടുണ്ടെന്നുമാണ് ഉസാമിന്റെ വീട്ടുകാരുടെ വിശദീകരണം.

Top