മന്‍സൂര്‍ കൊലപാതകം; അന്വേഷണ സംഘത്തെ രാഷ്ട്രീയക്കാര്‍ സ്വാധീക്കരുത്; കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: മന്‍സൂര്‍ കൊലക്കേസ് അന്വേഷണത്തില്‍ അന്വേഷണ സംഘത്തെ രാഷ്ട്രീയക്കാര്‍ സ്വാധീനിക്കരുതെന്നും ഫലപ്രദമായ അന്വേഷണം വേണമെന്നും പികെ കുഞ്ഞാലിക്കുട്ടി. കുറ്റവാളികളെ രക്ഷിക്കുന്നതിനുള്ള അന്വേഷണമാകരുത് നടക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സമാനമായ സാഹചര്യത്തില്‍ നേരത്തെയും രണങ്ങള്‍ നടന്നിട്ടുണ്ട്. തെളിവ് നശിപ്പിക്കാനുള്ള ശ്രമം പോലും അന്ന് ഉണ്ടായിരുന്നു. പുതിയ അന്വേഷണ സംഘത്തിന്റെ പ്രവര്‍ത്തനം നിരീക്ഷിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

യുഡിഎഫിന്‍െ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് പിന്നാലെയാണ് പാനൂരില്‍ ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ കൊലക്കേസ് അന്വേഷണ സംഘത്തെ മാറ്റിയത്. ജില്ലാ ക്രൈംബ്രാഞ്ചില്‍ നിന്നും അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് ഐജിയുടെ നേതൃത്വത്തിലാണ് പുതിയ സംഘം.

Top