മന്‍സൂര്‍ വധക്കേസ്; ഒരാള്‍ കൂടി കസ്റ്റഡിയില്‍‌

കണ്ണൂർ: പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. പുല്ലൂക്കര സ്വദേശി ബിജേഷാണ് കസ്റ്റഡിയിലായത്. ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇന്ന് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ ഉള്‍പ്പെട്ടയാളാണ് ബിജേഷ്.

ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാള്‍ ആണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ ചോദ്യം ചെയ്തു വരികയാണ്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

 

Top