മനോജ് നൈറ്റ് ശ്യാമളന്റെ പുതിയ ചിത്രം ‘ഗ്ലാസ്സ്’ ; ട്രെയിലര്‍ പുറത്ത്

ഹോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മനോജ് നൈറ്റ് ശ്യാമളന്‍ സംവിധാനം ചെയ്യുന്ന ഗ്ലാസ്സ് സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ശ്യാമളന്റെ തന്നെ ‘അണ്‍ബ്രേക്കബിള്‍ സീരിസിലെ മൂന്നാമത്തെ സിനിമയാണ് ഗ്ലാസ്സ്. 2000 ല്‍ റിലീസ് ചെയ്ത അണ്‍ബ്രേക്കബിള്‍, 2016ല്‍ പുറത്തിറങ്ങിയ സ്പ്ലിറ്റ് എന്നീ സിനിമകളുടെ തുടര്‍ച്ചയാണ് പുതിയ ചിത്രം.

ബ്രൂസ് വില്ലിസ്, സാമുവല്‍ ജാക്‌സണ്‍, സ്‌പെന്‍സെര്‍ ക്ലാര്‍ക്, കര്‍ലെയ്ന്‍ എന്നിവര്‍ അണ്‍ബ്രേക്കബിളിലെ അതേ വേഷങ്ങളില്‍ തന്നെയാണ് ഈ ചിത്രത്തിലുമെത്തുന്നത്. സ്പ്ലിറ്റ് സിനിമയില്‍ നിന്ന് ജയിംസ് മക്കോവിയും ആന്യ ടെയ്‌ലറും. സിനിമയുടെ കഥയും നിര്‍മാണവും ശ്യാമളന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം അടുത്തവര്‍ഷം ആദ്യം തിയേറ്ററുകളിലെത്തും.

Top