മനോജ് വധം ; പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

P Jayarajan

കൊച്ചി : ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധ കേസില്‍ യുഎപിഎ നീക്കണമെന്ന പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള ആറ് പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. ജയരാജനെതിരെ യുഎപിഎ നിലനില്‍ക്കും. കീഴ്‌ക്കോടതിയില്‍ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അനുമതി കിട്ടുംമുമ്പ് യുഎപിഎ ചുമത്തിയത് വിചാരണ കോടതിക്ക് പരിശോധിക്കാമെന്നും കോടതി അറിയിച്ചു. വിക്രമനുള്‍പ്പെടെ 19 പ്രതികളുടെ ആവശ്യം ഭാഗികമായി കോടതി അംഗീകരിച്ചു.

കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരായ സത്യവാങ്മൂലം എങ്ങിനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. പ്രതിയെ സഹായിക്കുന്ന പ്രവണത സര്‍ക്കാര്‍ കാണിക്കുന്നുവെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുണ്ട്. യുഎപിഎ ചുമത്തിയതിനെതിരായ സത്യവാങ്മൂലത്തിലാണ് കോടതിയുടെ വിമര്‍ശനം.

യുഎപിഎ ചുമത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. വനത്തിലുള്ള ആദിവാസികളെ പിടിച്ചുകൊണ്ടുവന്ന് യുഎപിഎ ചുമത്താന്‍ സര്‍ക്കാരിന് വലിയ ഉത്സാഹമാണ്. എന്നാല്‍ ബോംബ് എറിയുന്നവര്‍ വെറുതെ നടക്കുകയാണ്. ഇത് എങ്ങനെയാണ് ശരിയാകുന്നതെന്നും കോടതി ചോദിച്ചു.

കേസിന്റെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെയാണ് ജയരാജനടക്കമുള്ള പ്രതികള്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് യുഎപിഎ ചുമത്തിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Top