മനോജ് വധം ; പ്രതികള്‍ക്ക് പിന്തുണയുമായി സിപിഎം, രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ആഹ്വാനം

cpm

കോഴിക്കോട്: പയ്യോളി മനോജ് വധക്കേസിലെ പ്രതികള്‍ക്ക് പിന്തുണയുമായി സിപിഎം. സിബിഐ അറസ്റ്റിനെതിരെ സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിച്ചു.

ബിജെപി-ആര്‍എസ്എസ് നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാനും പ്രമേയത്തില്‍ ആഹ്വാനം ചെയ്തിരിക്കുന്നു. സിബിഐയെ വീണ്ടും കൂട്ടിലടച്ച തത്തയാക്കിയെന്നും പ്രമേയത്തില്‍ വ്യക്തമാക്കുന്നു.

നേരത്തെ,പയ്യോളി മനോജ് വധക്കേസിലെ അക്രമികളെത്തിയത് ജില്ലാനേതാവിന്റെ അറിവോടെയാണെന്നും, മൂന്നുമാസം കൊണ്ട് ജാമ്യം നല്‍കാമെന്ന് ഉറപ്പു നല്‍കി പാര്‍ട്ടി ചതിച്ചെന്നും പ്രതി വെളിപ്പെടുത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ കൂടുതല്‍ സിപിഎം നേതാക്കളെ കസ്റ്റഡിയിലെടുക്കാന്‍ ഒരുങ്ങുകയാണ് സിബിഐ.

മനോജിന്റെ കുടുബത്തിന് പണം വാഗ്ദാനം ചെയ്ത് കേസ് അട്ടിമറിക്കാന്‍ ചില ആലോചനകള്‍ സിപിഎം നേതൃത്വം നടത്തിയതായും സിബിഐക്ക് വിവരം ലഭിച്ചിട്ടുണ്ട്.

സിബിഐ അന്വേഷണത്തിനെതിരായ സമരം യഥാര്‍ഥ പ്രതികളെ രക്ഷിക്കാനാണെന്നും പ്രധാനപ്രതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഇതോടെ കോളിളക്കം സൃഷ്ടിച്ച കൊലപാതകത്തില്‍ സിപിഎം കോഴിക്കോട് ജില്ലാ നേതൃത്വവും പ്രതിരോധത്തിലാവുകയാണ്.

Top