മനോജ് കെ ജയന്‍ ചിത്രം ‘വിശുദ്ധ പുസ്തകം’ ; മെയ് 31ന് തിയേറ്ററുകളിലേക്ക്

ഷാബു ഉസ്മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിശുദ്ധ പുസ്തകം. ചിത്രം മെയ് 31ന് തിയേറ്ററുകളിലെത്തും. ക്യാപ്റ്റന്‍ മൂവി മേക്കേഴ്സാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്.

പപ്പയുടെ സ്വന്തം അപ്പൂസിലൂടെ ബാല താരം ആയി എത്തിയ ബാദുഷ ആണ് ചിത്രത്തിലെ നായകന്‍. മനോജ് കെ ജയന്‍, മാമുക്കോയ, മധു, ജനാര്‍ദ്ദനന്‍, ഭീമന്‍ രഘു, കലാഭവന്‍ നവാസ്, ഋഷി, മനു വര്‍മ്മ, രാജേഷ് കളീക്കല്‍, ആദിനാട് ശശി,കോബ്ര രാജേഷ്, ഉല്ലാസ് പന്തളം, ബേബി മീനാക്ഷി, മാസ്റ്റര്‍ നളന്‍രാജ്, ശാന്ത കുമാരി, കനകലത, സ്മിനു സിജോ തുടങ്ങി വലിയ താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

രാജ്ശ്രീ മീഡിയയുടെ ബാനറില്‍ രാജേഷ് കളീക്കലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ രഞ്ജിത് മുരളി, എഡിറ്റര്‍ ശ്രീജിത്ത് രംഗന്‍, സംഗീതം സുമേഷ് കൂട്ടിക്കല്‍, പശ്ചാത്തല സംഗീതം കിളിമാനൂര്‍ രാമവര്‍മ.

Top