ദിഗംബരനെ എന്റെ മനസിലാണ് നസീര്‍ വരച്ചിട്ടത്: മനോജ് കെ. ജയന്‍

ടന്‍, മിമിക്രി കലാകാരന്‍ എന്നതിലുപരി മികച്ച ചിത്രകാരന്‍ കൂടിയാണ് കോട്ടയം നസീര്‍. താരം വരച്ച നിരവധി ചിത്രങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയൊരു കലാസൃഷ്ടി വൈറലാകുന്നു. അനന്തഭദ്രം സിനിമയിലെ ദിഗംബരനെയാണ് ഓയില്‍ പെയിന്റിങിലൂടെ പുനസൃഷ്ടിച്ചിരിക്കുന്നത്.

ചിത്രത്തില്‍ മനോജ് കെ. ജയന്‍ ആണ് ദി?ഗംബരനായി വേഷമിട്ടത്. മനോജിന്റെ കരിയറിയെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ദി?ഗംബരന്‍. നസീറിന് നന്ദി പറഞ്ഞു. ‘ഒരു കോട്ടയംകാരന്‍ മറ്റൊരു കോട്ടയംകാരന് നല്‍കിയ വലിയൊരു അംഗീകാരമായി ഈ ചിത്രത്തെ കാണുന്നുവെന്ന് മനോജ് കെ. ജയന്‍ കുറിച്ചു.

മനോജ് കെ. ജയന്റെ വാക്കുകള്‍:

ദിഗംബരനും….കോട്ടയം നസീറും
‘കോട്ടയം നസീര്‍’ എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസ്സില്‍ തെളിയുന്ന ഒരു രൂപമുണ്ട്. മൈക്ക് കയ്യില്‍ കിട്ടിയാല്‍ ആരുടെ ശബ്ദത്തിലെക്കും പരകായപ്രവേശം നടത്താനുള്ള മാന്ത്രികവിദ്യ വശമുള്ള അതുല്യ മിമിക്രി കലാകാരന്‍!. അതിലുപരി മികച്ച ഒരു ചിത്രകാരന്‍ കൂടിയാണ് നസീര്‍.

ഒരുതരത്തില്‍ പറഞ്ഞാല്‍ ക്യാന്‍വാസില്‍ തെളിയുന്ന അനുകരണമാണല്ലോ ചിത്രകല.. ദിഗംബരന്റെ മനോഹരമായ ഈ ഓയില്‍ പെയ്ന്റിങ് എന്റെ മനസ്സിലാണ് നസീര്‍ വരച്ചിരിക്കുന്നത് … ഒരിക്കലും മായില്ല നന്ദി… സുഹൃത്തേ…

ഒരു കോട്ടയംകാരന്‍ മറ്റൊരു കോട്ടയംകാരന് നല്‍കിയ വലിയൊരു അംഗീകാരമായും ഞാന്‍ കാണുന്നു. വര്‍ഷങ്ങളായി നസീറുമായി സുഹൃത്തെന്ന നിലയിലും കലാകാരനെന്ന നിലയിലും നാട്ടുകാരന്‍ എന്ന നിലയിലും വലിയ അടുപ്പമുണ്ട് .ഇത് നസീര്‍ എനിക്ക് തന്ന വലിയൊരു വിലപ്പെട്ട സമ്മാനമാണ്, കോട്ടയം നസീര്‍ എന്ന ചിത്രകാരന്റെ മുഴുവന്‍ പ്രതിഭയും ഇതില്‍ കാണാന്‍ കഴിയുന്നു.

 

Top