പ്രതികളെ രക്ഷിക്കാനാണോ സര്‍ക്കാര്‍ ശ്രമം; മനോജ് വധകേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി

p jayarajan

കൊച്ചി : ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധ കേസില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം.

പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരായ സത്യവാങ്മൂലം എങ്ങിനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു. പ്രതിയെ സഹായിക്കുന്ന പ്രവണത സര്‍ക്കാര്‍ കാണിക്കുന്നുവെന്ന് കോടതി ചോദിച്ചു. സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പൊരുത്തക്കേടുണ്ട്. യുഎപിഎ ചുമത്തിയതിനെതിരായ സത്യവാങ്മൂലത്തിലാണ് കോടതിയുടെ വിമര്‍ശനം.

യുഎപിഎ ചുമത്തുന്നതിനെ സര്‍ക്കാര്‍ എതിര്‍ക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ജസ്റ്റിസ് കമാല്‍ പാഷ പറഞ്ഞു. വനത്തിലുള്ള ആദിവാസികളെ പിടിച്ചുകൊണ്ടുവന്ന് യുഎപിഎ ചുമത്താന്‍ സര്‍ക്കാരിന് വലിയ ഉത്സാഹമാണ്. എന്നാല്‍ ബോംബ് എറിയുന്നവര്‍ വെറുതെ നടക്കുകയാണ്. ഇത് എങ്ങനെയാണ് ശരിയാകുന്നതെന്നും കോടതി ചോദിച്ചു.

യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്ത് പി.ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നല്‍കിയ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു.

കേസിന്റെ അനുബന്ധ കുറ്റപത്രത്തില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെതിരെയാണ് ജയരാജനടക്കമുള്ള പ്രതികള്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് യുഎപിഎ ചുമത്തിയതെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Top