മൂത്തോന്‍ അതിമനോഹരമായ സിനിമ; ചിത്രത്തെ പ്രശംസിച്ച് മനോജ് ബജ്പേയി

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സിനിമയെയും നിവിനെയും അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിട്ടുള്ളത്. ഇപ്പോഴിതാ മൂത്തോനെ പ്രശംസിച്ച് ബോളിവുഡ് താരം മനോജ് ബജ്പേയിയാണ് എത്തിയിരിക്കുന്നത്.

ഗീതുവിനും നിവിനുമൊപ്പം ഛായാഗ്രാഹകന്‍ രാജീവ് രവിയെയും ഫേസ്ബുക്ക് പോസ്റ്റില്‍ നടന്‍ പ്രശംസിക്കുന്നുണ്ട്. ഹൃദയം പിടിച്ചുലയ്ക്കുന്ന മനോഹരമായ സിനിമയാണ് ഗീതുവിന്റെ മൂത്തോനെന്നാണ് മനോജ് ബജ്പേയി പറയുന്നത്.

‘അതിമനോഹരമായ ലോകം തന്നെ രാജീവ് രവി ചിത്രീകരിച്ചു. അത് വല്ലാതെ അസ്വസ്ഥമാക്കുന്നു. നിവിന്‍ പോളിയുടെ പ്രകടനം ശ്രദ്ധാപൂര്‍വ്വമായ നീരിക്ഷണം ആവശ്യപ്പെടുന്നുണ്ട്. ബാലതാരമായി എത്തിയ സഞ്ജനയുടെ പ്രകടനവും അതിശയിപ്പിച്ചു. അറ്റ് അഭിനേതാക്കളും അണിയറക്കാരും മികവ് പുലര്‍ത്തുന്നു. ഗീതു പ്രണാമം സ്വീകരിക്കൂ. ലീനിയര്‍ ക്യാരക്ടറൈസേഷന്റെ ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു’. മനോജ് ബജ്പേയി കുറിച്ചു. മനോജ് ബജ്പേയിക്കൊപ്പം തന്നെ ബോളിവുഡില്‍ നിന്നും ഇംത്യാസ് അലി, വിക്കി കൗശല്‍, വസന ബാല തുടങ്ങിയവരും മൂത്തോനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

Top