മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം. . .

തിരുവനന്തപുരം: മനോജ് എബ്രഹാമിന് എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി. എസ്പിയായി സ്ഥാനക്കയറ്റം ലഭിച്ച സുജിത്ത് ദാസ് ആലപ്പുഴയുടെ പുതിയ എസ്പിയാകും.

റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ്, കേരള പൊലീസിന്റെ സൈബര്‍ ഡോമിലെ നോഡല്‍ ഓഫീസര്‍, ട്രാഫിക് റോഡ് സുരക്ഷ ഓഫീസര്‍ എന്നീ പദവികള്‍ വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം.

1994ല്‍ കേരള കേഡര്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസ് ഉദ്യോഗസ്ഥനായി അദ്ദേഹം മാറി. പിന്നീട് അടൂര്‍, കാസര്‍കോട് സബ് ഡിവിഷനുകളില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് ആയിരുന്നു. അതിനു ശേഷം പ്രമോഷന്‍ നേടി 1998 ല്‍ പത്തനംതിട്ട ജില്ലയിലും കൊല്ലം ജില്ലയിലും അദ്ദേഹം സ്ഥാനമേറ്റു.

പിന്നീട് നാല് വര്‍ഷത്തേയ്ക്ക് കണ്ണൂരിലേക്ക് മാറ്റി, തുടര്‍ന്ന് കേരള പൊലീസ് ഹെഡ്ക്വാട്ടേഴ്‌സ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ജനറലായി. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ ഏഴ് വര്‍ഷത്തോളം പൊലീസ് കമ്മീഷണറായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കേരള പോലീസ് സൈബര്‍ ഡോമില്‍ നോഡല്‍ ഓഫീസര്‍ സ്ഥാനം വഹിക്കുന്നു.

Top