‘തേന്‍തുള്ളി വീണെന്നോ’…മനോഹരത്തിലെ ആദ്യ ഗാനം പുറത്ത്: വീഡിയോ കാണാം

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ‘മനോഹരത്തി’ലെ ആദ്യ ഗാനം റിലീസ് ചെയ്തു. മോഹന്‍ലാലാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. ‘തേന്‍തുള്ളി വീണെന്നോ…’ എന്നു തുടങ്ങുന്ന മനോഹര വീഡിയോ ഗാനമാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

സഞ്ജീവും ശ്വേതാ മോഹനും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളിന്റെ വരികള്‍ക്ക് സഞ്ജീവാണ് ഈണം പകര്‍ന്നിരിക്കുന്നത്.

വിനീത് ശ്രീനിവാസനെ തന്നെ നായകനാക്കി ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന ചിത്രമൊരുക്കിയ അന്‍വര്‍ സാദിഖാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ജെബിന്‍ ജേക്കബ് ദൃശ്യങ്ങള്‍ ഒരുക്കുന്ന ഈ ചിത്രത്തിന് സംഗീതം പകരുന്നത് സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്റെ സഹായി ആയി പ്രവര്‍ത്തിച്ചിട്ടുള്ള സജീവ് തോമസ് ആണ്. നിതിന്‍ രാജ് ആണ് ഈ ചിത്രം എഡിറ്റ് ചെയ്യുന്നത്.

ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലിനൊപ്പം സൂര്യ ഫിലിംസ് സാരഥി സുനില്‍ എ കെ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഇന്ദ്രന്‍സ്, അപര്‍ണ ദാസ്, ബേസില്‍ ജോസഫ്, ദീപക് പറമ്പൊള്‍, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വി കെ പ്രകാശ്, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ദിഖി, നിസാര്‍ സേട്ട്‌,മഞ്ജു സുനില്‍, കലാരന്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Top