പരീക്കറുടെ രോഗാവസ്ഥയെ സോണിയാഗാന്ധിയുടെ രോഗവുമായി താരതമ്യം ചെയ്യരുതെന്ന് കോണ്‍ഗ്രസ്

Manohar Parrikar

പനാജി: ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ രോഗാവസ്ഥയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധിയുടെ രോഗവുമായി താരതമ്യം ചെയ്യരുതെന്ന് കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല.

പരീക്കര്‍ ഇപ്പോള്‍ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. എന്നാല്‍ രോഗം ഉണ്ടായിരുന്നപ്പോള്‍ സോണിയ ഗാന്ധി പ്രധാനമന്ത്രിയോ ഏതെങ്കിലും കാബിനറ്റ് മന്ത്രി പദവിയോ വഹിക്കുന്ന ആളായിരുന്നില്ലന്നും അദ്ദേഹം പറഞ്ഞു.

അധികരാത്തിലിരിക്കുന്നവരുടെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയായിരിക്കുന്ന ഒരാളുടെ രോഗാവസ്ഥയെ കുറിച്ച് പൊതു താല്‍പര്യം മാനിച്ച് വെളിപ്പെടുത്തണമെന്നും സുര്‍ജേവാല വ്യക്തമാക്കി. തനിക്ക് എന്തൊക്കെ രോഗമുണ്ടെന്ന് വെളിപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാല്‍ അത് താന്‍ ഒരു സംസ്ഥാനത്തിന്റെ അധികാരത്തിലിരിക്കുന്നതുവരെ മാത്രമാണെന്നും സുര്‍ജേവാല അറിയിച്ചു.

ഏറെ നാളായി പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ ചികിത്സയിലാണ് പരീക്കര്‍. ചികിത്സയുമായി ബന്ധപ്പെട്ട് യുഎസ് സന്ദര്‍ശിച്ചതിന് ശേഷം തിരിച്ചെത്തിയ പരീക്കറിനെ പനി ബാധിച്ചതിനെ തുടര്‍ന്ന് ഗോവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Top