manohar parikar goa chief minister

Manohar Parrikar

പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ മൃദുല സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. എട്ടംഗ മന്ത്രിസഭയും ഗോവയില്‍ അധികാരമേറ്റു.

നാലാം തവണയാണ് മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയാകുന്നത്.

സത്യപ്രതിജ്ഞ വൈകരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ തുടര്‍ന്നാണ് തിടുക്കത്തില്‍ മനോഹര്‍ പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.

Top