കര്‍ഷക മാര്‍ച്ചിനു പിന്നില്‍ അമരീന്ദര്‍ സിങെന്ന് മനോഹര്‍ ലാല്‍ ഖട്ടാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മൂന്നാം ദിവസവും തുടരുന്ന കര്‍ഷക മാര്‍ച്ചിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ് സര്‍ക്കാരിനും മുഖ്യമന്ത്രി അമരീന്ദര്‍ സിങിനുമെതിരെ വിമര്‍ശവുമായി ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. പതിനായിരണക്കിന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചതിന്റെ ഉത്തരവാദികള്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആണ്, പ്രതിഷേധം നയിക്കുന്നത് പഞ്ചാബ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ളവരാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം കര്‍ഷകര്‍ക്കെതിരെ ലാത്തിയും ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചതിന് വിമര്‍ശനം നേരിടുന്ന ഹരിയാണ പൊലീസിന് ഖട്ടാര്‍ നന്ദി പറഞ്ഞു. ‘ പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ് പ്രതിഷേധിക്കുന്നത്. ഹരിയാണയിലെ കര്‍ഷകര്‍ സംയമനം പാലിച്ചു. വലിയ പ്രതിഷേധങ്ങള്‍ക്കിടയിലും സംയമനം പാലിച്ച കര്‍ഷകരോടും ഹരിയാണ പൊലീസിനോടും നന്ദി പറയുന്നുവെന്ന് മനോഹര്‍ലാല്‍ ഖട്ടാര്‍ പ്രതികരിച്ചു.

കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണുണ്ടെന്നാണ് ഖട്ടാറിന്റെ ആരോപണം. പ്രതിഷേധത്തിന് ഖാലിസ്ഥാനി ബന്ധമുണ്ടെന്നും ഖട്ടാര്‍ പറഞ്ഞു. അമരീന്ദറിനെ ഔദ്യോഗികമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിന് സാധിക്കുന്നില്ലെന്നും മഹാമാരിക്കാലത്തും വിലകുറഞ്ഞ രാഷ്ട്രീയ കളികളാണ് പഞ്ചാബ് മുഖ്യമന്ത്രി നടത്തുന്നതെന്നും മനോഹര്‍ ലാല്‍ ഖട്ടാല്‍ വിമര്‍ശിച്ചു.

Top