ഹരിയാനയില്‍ എഴുപത്തിയഞ്ചിലധികം സീറ്റ് നേടി ഭരണത്തുടര്‍ച്ച നേടുമെന്ന് മനോഹര്‍ലാല്‍ ഖട്ടര്‍

MANOHAR-LAL

ഹരിയാന : ഹരിയാനയില്‍ എഴുപത്തിയഞ്ചിലധികം സീറ്റ് നേടി ബി.ജെ.പി ഭരണത്തുടര്‍ച്ച നേടുമെന്ന് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍.

2009ല്‍ നാല് സീറ്റിലൊതുങ്ങിയ ബിജെപി 2014ല്‍ 47ലേക്ക് ഉയര്‍ത്തിയാണ് ഭരണത്തിലെത്തിയത്. ഈ വിജയം ആവര്‍ത്തിക്കുമെന്ന ആത്മവിശ്വാസത്തിലാണ് മനോഹര്‍ലാല്‍ ഖട്ടര്‍.

മോദി മാജിക് ഈ തിരഞ്ഞെടുപ്പിലും ഗുണം ചെയ്യും. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതടക്കമുള്ള വിഷയങ്ങളാണ് സംസ്ഥാനത്ത് ബിജെപിയുടെ പ്രധാന പ്രചാരണവിഷയം.

Top