പീഡന കേസിലെ പ്രതികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന് ഹരിയാന മുഖ്യമന്ത്രി

MANOHAR-LAL

ചണ്ഡിഗണ്ഡ്: സര്‍ക്കാറിന്റെ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ പീഡന കേസുകളില്‍ പ്രതിയാക്കപ്പെട്ടവര്‍ക്ക് നല്‍കാന്‍ കഴിയില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍.

വിധി എത്തുന്ന വരെ റേഷന്‍ മാത്രമായിരിക്കും ഇത്തരക്കാര്‍ക്ക് നല്‍കുകയുള്ളുവെന്നും വാര്‍ധക്യ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍, സംസ്ഥാന സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും കോടതി വിധി വരുന്നതു വരെ തടഞ്ഞുവെയ്ക്കുമെന്നും ഡ്രൈവിങ് ലൈസന്‍സും ആയുധ ലൈസന്‍സും താല്‍ക്കാലികമായി റദ്ദാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോടതി കുറ്റക്കാരാനാണെന്ന് കണ്ടെത്തിയാല്‍ എല്ലാ ആനുകൂല്യങ്ങളും സ്ഥിരമായി തന്നെ റദ്ദാക്കുമെന്നും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ സുരക്ഷ ഉറപ്പാക്കുമെന്നും കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പീഡനക്കേസുകളില്‍ ഇരയാക്കപ്പെടുന്ന സ്ത്രീകള്‍ക്ക് സ്വകാര്യ അഭിഭാഷകനെ നിയമിക്കണമെങ്കില്‍ സര്‍ക്കാര്‍ 22,000 രൂപ വരെ ഫീസായി നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Top