സാമൂഹിക നീതിക്കുവേണ്ടി പോരാടിയ വിപ്ലവകാരിയാണ് മന്നത്ത് പദ്മനാഭന്‍: ജി. സുകുമാരന്‍നായര്‍

ചങ്ങനാശ്ശേരി: ചരിത്രവും ലേഖനവും എഴുതുന്ന കമ്യൂണിസ്റ്റുകള്‍ സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭനെ വര്‍ഗീയവാദിയായാണ് കണ്ടിരുന്നതെന്ന് എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍. സാമൂഹിക നീതിക്കുവേണ്ടി പോരാടിയ വിപ്ലവകാരിയാണ് മന്നത്ത് പദ്മനാഭന്‍. സമുദായാംഗങ്ങള്‍ ഇതെല്ലാം തിരിച്ചറിയണം. പെരുന്നയില്‍ മന്നം സമാധിദിനാചരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ സെക്രട്ടറി.

മന്നം സാമൂഹികനീതിക്കുവേണ്ടി ഇറങ്ങിയില്ലായിരുന്നെങ്കില്‍ കേരളത്തില്‍ നവോത്ഥാനം നടക്കുമായിരുന്നില്ല. മന്നം നമ്മുടെ മാത്രമായിരുന്നില്ല, എല്ലാവരുടേതുമായിരുന്നു. അദ്ദേഹം സമൂഹത്തിന്റെയും രാജ്യത്തിന്റേയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ ചിലര്‍ തമസ്‌കരിക്കുകയാണ്. ഇത് തിരിച്ചറിയാന്‍ സമുദായാംഗങ്ങള്‍ക്ക് കഴിയണമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.

മന്നത്ത് പദ്മനാഭനെക്കുറിച്ചുള്ള ലേഖനങ്ങളില്‍ അത് എഴുതുന്നവരുടെ അഭിപ്രായമാണുള്ളത്. ഇതിന് പിന്നില്‍ സ്വാര്‍ഥതാത്പര്യമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളുണ്ട്. ഇത്തരം ലേഖനങ്ങള്‍ക്കെതിരേ ഏതറ്റംവരെ പോകാനും തയ്യാറാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Top