മാന്നാർ കേസ്: യുവതിക്ക് സ്വർണക്കടത്ത് ഇടപാടുകളുമായി ബന്ധമെന്ന് പൊലീസ്

Gold-bullion-vault

മാന്നാർ: മാന്നാറില്‍ സ്വര്‍ണക്കടത്ത് സംഘം യുവതിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ അന്വേഷണം പുതിയ ദിശയിലേക്ക്. യുവതിക്ക് സ്വര്‍ണക്കടത്ത് ഇടപാടുകളുമായി ബന്ധം ഉണ്ടായിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. ഒന്നരക്കിലോ സ്വർണം ദുബായിൽ നിന്ന് കൊണ്ടു വന്നതായി യുവതി പൊലീസിന് മൊഴി നൽകി. വരും ദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണ ഏജന്‍സികള്‍ രംഗത്ത് എത്തുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം വിദേശത്തു നിന്നു വന്ന യുവതിയെ കാണാനായി നാലു തവണ സംഘം എത്തിയിരുന്നുവെന്നാണ് സൂചന. കഴിഞ്ഞ 19ന് ദുബായിയിൽ നിന്ന് മടങ്ങി എത്തുമ്പോൾ കൈയിൽ ഒന്നരക്കിലോ സ്വർണം ഉണ്ടായിരുന്നതായി ബിന്ദു പൊലീസിനോട് സമ്മതിച്ചു.

Top