Mann Ki Baat: Every life lost in Kashmir is a loss to our nation, says PM Modi

ന്യൂഡല്‍ഹി: കശ്മീരില്‍ സംഘര്‍ഷമുണ്ടാക്കാന്‍ യുവാക്കള്‍ക്ക് കല്ല് കൊടുത്തു വിടുന്നവര്‍ ഒരിക്കല്‍ അവരുടെ മുമ്പില്‍ മറുപടി പറയേണ്ടിവരുമെന്നു ‘മന്‍ കീ ബാത്തി’ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

കശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്ന് രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വിശ്വസിക്കുന്നു. ഇത് വിഘടനവാദികള്‍ക്കും ലോകത്തിനും നല്‍കുന്ന സന്ദേശമാണ്. സംഘര്‍ഷങ്ങളില്‍ ജനങ്ങള്‍ മരിക്കുന്നതില്‍ ദുഃഖമുണ്ടെന്നും മോദി പറഞ്ഞു.

കഴിഞ്ഞ 50 ദിവസമായി കശ്മീരില്‍ തുടരുന്ന സംഘര്‍ഷത്തില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി. സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്.

കശ്മീര്‍ വിഷയത്തില്‍ രാജ്യത്തെ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും ഐക്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. ഈ ഐക്യം ആത്മവിശ്വാസം നല്‍കുന്നു. ശാശ്വത പരിഹാരം കാണാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Top