രോഗം ഭേദമായി; മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ് ആശുപത്രി വിട്ടു

manmohan-singh

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ രോഗബാധയെ തുടര്‍ന്ന് പ്രവേശിപ്പിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന്‍ സിങ് ആശുപത്രി വിട്ടു. പനി, നെഞ്ചുവേദന എന്നിവയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുതിയ മരുന്നിനോടിനുള്ള റിയാക്ഷന്‍ മൂലമാണ് അസ്വസ്ഥത ഉണ്ടായതെന്നും ഒരു ദിവസം മുഴുവന്‍ പനിയില്ലെന്ന് ഉറപ്പ് വരുത്തിയാണ് ഡിസ്ചാര്‍ജ് ചെയ്തതെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇദ്ദേഹത്തിന്റെ ഞായറാഴ്ച നടത്തിയ കോവിഡ് പരിശോധന ഫലം നെഗറ്റീവാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതറിഞ്ഞ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധിപേരാണ് പ്രാര്‍ത്ഥനയും ആശംസകളുമായി എത്തിയത്.

Top