സോണിയ ഗാന്ധി കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ. . .

sonia

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയ ഗാന്ധിയെ തെരഞ്ഞെടുത്തു. മന്‍മോഹന്‍ സിംഗാണ് സോണിയയുടെ പേര് നിര്‍ദ്ദേശിച്ചത്.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം. സോണിയ ഗാന്ധി ആയിരിക്കും ലോക്‌സഭാ കക്ഷി നേതാവിനെയും രാജ്യസഭാ കക്ഷി നേതാവിനെയും തീരുമാനിക്കുന്നത്.

കഴിഞ്ഞ തവണത്തെ ലോക്‌സഭാ കക്ഷി നേതാവായിരുന്ന മല്ലികാര്‍ജ്ജുന ഖാര്‍ഗെ ഇത്തവണ പരാജയപ്പെട്ടിരുന്നു. ലോക്‌സഭാ കക്ഷി നേതൃപദവിയിലേക്ക് രാഹുല്‍ ഗാന്ധി വരണമെന്ന് കോണ്‍ഗ്രസ് എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഗുലാം നബി ആസാദാണ് നിലവില്‍ രാജ്യസഭാ കക്ഷി നേതാവ്. അദ്ദേഹത്തെ തന്നെ സോണിയാ ഗാന്ധി വീണ്ടും നിര്‍ദ്ദേശിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

ഇരുസഭകളിലേയും ഉപനേതാക്കള്‍, വിപ്പ് എന്നിവരെയെല്ലാം തെരഞ്ഞെടുക്കുന്നതും സോണിയാ ഗാന്ധി തന്നെ ആയിരിക്കും.അല്‍പ്പസമയത്തിനുള്ളില്‍ സോണിയ ഗാന്ധി യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

വോട്ടര്‍മാര്‍ക്ക് സോണിയ ഗാന്ധി നന്ദിയും പറഞ്ഞു. വോട്ടര്‍മാര്‍ അര്‍പ്പിച്ച വിശ്വാസം കാക്കണമെന്ന് എംപിമാരോട് സോണിയ ആവശ്യപ്പെട്ടു.

Top