കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കപ്പെട്ടിരിക്കുകയാണെന്ന് മന്‍മോഹന്‍ സിങ്

manmohan singh

കൊച്ചി: കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കപ്പെട്ടിരിക്കുകയാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

ക്രമസമാധാന നില തകര്‍ച്ചയിലാണെന്നും, ഇതിനെ തുടര്‍ന്ന് കേരളം നിരവധി പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ടെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി.

സാമ്പത്തിക വികസനവുമായി ബന്ധപ്പെട്ട് എറണാകുളം സെന്റ് തെരേസാസ് കോളേജില്‍ നടന്ന സെമിനാറില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഫ് നടത്തുന്ന പടയൊരുക്കത്തില്‍ പങ്കെടുക്കുന്നതിന് കഴിഞ്ഞ ദിവസമാണ് മന്‍മോഹന്‍ സിങ് കൊച്ചിയിലെത്തിയത്.

Top