രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി; കാരണങ്ങള്‍ നിരത്തി മന്‍മോഹന്‍ സിങ്

ന്യൂഡല്‍ഹി: പരസ്പര വിശ്വാസവും ആത്മവിശ്വാസവുമുള്ള ഒരു സാമൂഹിക ഘടന തകര്‍ത്തെറിഞ്ഞതാണ് രാജ്യത്തെ നിലവിലെ സാമ്പത്തിക പ്രതിസന്ധിയുടെ പ്രധാനകാരണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സമ്പദ് ഘടനയെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കാത്ത അവിശ്വാസത്തോടെയുള്ള സിദ്ധാന്തങ്ങള്‍ മോദി സര്‍ക്കാര്‍ ഇനിയെങ്കിലും ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എന്നത് അവിടുത്തെ സമൂഹത്തിന്റെ പ്രതിഫലനമാണ്. പരസ്പര വിശ്വാസവും ആത്മവിശ്വാസവുമാണ് സാമ്പത്തിക വളര്‍ച്ചയുടെ സാമൂഹിക അടിത്തറ. വിശ്വാസത്തിന്റേയും ആത്മവിശ്വാസത്തിന്റേയും സാമൂഹികഘടന ഇപ്പോള്‍ ആകെ കീറിപ്പറിഞ്ഞനിലയിലാണെന്നും മന്‍മഹോന്‍ സിങ് വ്യക്തമാക്കി.

Top