മന്‍മോഹന്‍ സിങ് കോവിഡ് മുക്തനായി

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡോ. മന്‍മോഹന്‍ സിങ് കോവിഡ് മുക്തനായി. വ്യാഴാഴ്ച അദ്ദേഹത്തെ ഡല്‍ഹി എയിംസില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഏപ്രില്‍ 19നായിരുന്നു അദ്ദേഹത്തെ കോവിഡ് ബാധിച്ച് എയിംസിലെ ട്രോമ കെയറില്‍ പ്രവേശിപ്പിച്ചത്.

88കാരനായ മന്‍മോഹന്‍ സിങ് മാര്‍ച്ച് നാല്, ഏപ്രില്‍ മൂന്ന് തീയതികളിലായി കോവാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചിരുന്നു. കോവിഡ് പോസിറ്റീവായ ശേഷം മുന്‍കരുതലിന്റെ ഭാഗമായാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്.

 

Top