കത്തുവ, ഉന്നാവോ കേസുകളില്‍ മോദി പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് മന്‍മോഹന്‍ സിംഗ്

manmohan singh

ന്യൂഡല്‍ഹി: കത്തുവ, ഉന്നാവോ കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന ആവശ്യമുന്നയിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. ഇത്തരം സംഭവങ്ങളില്‍ പ്രതികരിക്കാതിരുന്നാല്‍ കുറ്റവാളികള്‍ അത് മുതലെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തന്നെ പലപ്പോഴും ഉപദേശിക്കുന്ന മോദി ഇക്കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും, ഭരണാധികാരികള്‍ അനുയായികള്‍ക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top