അസ്ഥിരമായ കാലത്ത് ഇന്ത്യയ്ക്ക് സ്ഥിരത നല്‍കി മന്‍മോഹനെ പുകഴ്ത്തി പ്രണബ് മുഖര്‍ജി

pranab-mukherji-manmohan

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പുകഴ്ത്തി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി.

അസ്ഥിരമായ കാലത്ത് ഇന്ത്യയ്ക്ക് രാഷ്ട്രീയ സ്ഥിരത നല്‍കിയ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിംഗ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഡല്‍ഹിയില്‍ മന്‍മോഹന്‍ സിംഗിന് പുരസ്‌കാരം നല്‍കുന്ന ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം മന്‍മോഹനെ പുകഴ്ത്തിയത്. 2004-2014 യുപിഎ ഭരണകാലം ചൂണ്ടിക്കാട്ടിയായിരുന്നു പ്രണബ് മുഖര്‍ജിയുടെ പരാമര്‍ശം.

1991-1999 കാലഘട്ടത്തില്‍ ഒരു തെരഞ്ഞെടുപ്പാണ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ അത് മൂന്നിലധികമായി. മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായി എത്തിയപ്പോള്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കി. വിവരാവകാശം, ഭക്ഷ്യസുരക്ഷ, തൊഴിലുറപ്പ് എന്നിവ അവകാശങ്ങളായി ഭരണഘടനഘടയില്‍ മാത്രം ഒതുങ്ങാതെ അദ്ദേഹം അതിനെ പാര്‍ലമെന്റിലെത്തിച്ച് നിയമത്തിന്റെ പ്രാബല്യം നല്‍കി പ്രണബ് മുഖര്‍ജി പറയുന്നു.

കോണ്‍ഗ്രസ്സിന് 147 അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന കാലത്ത് അദ്ദേഹം മുന്നണിയെ വളരെ കാര്യക്ഷമമായാണു നയിച്ചതെന്നും പ്രണബ് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

Top