Manmohan Singh govt pressurised me to influence SC over President’s rule in Bihar: HR Bhardwaj

ന്യൂഡല്‍ഹി: ഒന്നാം യുപിഎ സര്‍ക്കാരിന് മാനക്കേടുണ്ടാക്കുന്ന ആരോപണവുമായി മുന്‍ നിയമകാര്യമന്ത്രി എച്ച്.ആര്‍. ഭരദ്വാജ് രംഗത്ത്. 2005ല്‍ ബിഹാറില്‍ രാഷ്ട്രപതി ഭരണത്തിനായി സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി സ്വന്തമാക്കാന്‍ തന്നോട് ആവശ്യപ്പെട്ടെന്നാണ് ഭരദ്വാജിന്റെ വെളിപ്പെടുത്തല്‍.

ഒന്നാം യുപിഎ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച രാഷ്ട്രപതി ഭരണം അഞ്ച് ജഡ്ജിമാര്‍ അടങ്ങിയ ഭരണഘടനാ ബെഞ്ച് 3-2നു തള്ളിയിരുന്നു.

തന്റെ കുടുംബ സുഹൃത്തായ അന്നത്തെ ചീഫ് ജസ്റ്റീസ് വൈ.കെ. സബര്‍വാളിനെ സ്വാധീനിച്ച് ബിഹാറില്‍ രാഷ്ട്രപതി ഭരണം നടപ്പാക്കാനിയിരുന്നു കോണ്‍ഗ്രസ് ശ്രമിച്ചതെന്നും ഭരദ്വാജ് വെളിപ്പെടുത്തി.

Top