ബോളിവുഡില്‍ അടുത്തത് മന്‍മോഹന്‍ സിങ്ങിനെ കുറിച്ചുള്ള സിനിമ, സിങ്ങാവാന്‍ അനുപം ഖേര്‍

മുംബൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ കുറിച്ച് സിനിമ വരുന്നു. മന്‍മോഹന്‍ സിങ്ങിന്റെ മാധ്യമ ഉപദേഷ്ടാവായ സഞ്ജയ് ഭാരുവിന്റെ ‘ദി ആക്‌സിഡന്റല്‍ പ്രൈംമിനിസ്ട്രര്‍, ദി മേക്കിങ് ആന്‍ഡ് അണ്‍മേക്കിങ് ഓഫ് മന്‍മോഹന്‍ സിങ്’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിക്കുന്നത്.

സിനിമയില്‍ സിങ്ങിന്റെ വേഷമണിയുന്നത് പ്രമുഖ നടനായ അനുപം ഖേര്‍ ആയിരിക്കും. സുനില്‍ ബോറയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ദേശീയ അവാര്‍ഡ് ജേതാവ് ഹന്‍സാല്‍ മേത്ത തിരക്കഥ നിര്‍വ്വഹിച്ച ചിത്രം വിജയ് രത്‌നാകറാണ് സംവിധാനം ചെയ്യുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പായി 2018 ഡിസംബറില്‍ സിനിമ റിലീസ് ചെയ്യുവാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്.

Top