മുംബൈ: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് ആക്സിഡന്റൽ പ്രൈംമിനിസ്റ്റർ അല്ല വിജയിച്ച പ്രധാനമന്ത്രിയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റൗത്ത്. മൻമോഹൻസിംഗിന്റെ ജീവിതം ആസ്പദമാക്കിയുള്ള “ദ ആക്സിഡൻൽ പ്രൈംമിനിസ്റ്റർ’ എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് റൗത്ത് ഇക്കാര്യം പറഞ്ഞത്.
നരസിംഹ റാവുവിനു ശേഷം രാജ്യത്തിനൊരു മികച്ചൊരു പ്രധാനമന്ത്രിയുണ്ടെങ്കില്‍, അത് മന്മോഹന് സിംഗാണെന്നും റൗത്ത് പറഞ്ഞു.
മന്‍മോഹന്‍സിംഗിന്റെ മാധ്യമ ഉപദേഷ്ടാവ് സജ്ഞയ് ബാരു എഴുതിയ “ദ ആക്സിഡന്റല്‍ പ്രൈംമിനിസ്റ്റര്‍’ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഇതേ പേരില്‍ തന്നെ വിജയ് ഗുട്ടെ സിനിമയെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയായിരിക്കെ മന്മോഹന് സിംഗിന് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും കുടുംബവുമായുള്ള അഭിപ്രായ ഭിന്നതകളാണ് സിനിമയില്‍ വിവരിക്കുന്നത്.











