മോദിയുടെ നയം ദോഷകരം, നടപ്പിലാക്കുന്നത് ഗൂഢാലോചന സിദ്ധാന്തങ്ങള്‍: മന്‍മോഹന്‍

manmohan-singh

ബംഗളൂരു: നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോദി സര്‍ക്കാരിന്റെ നയങ്ങളെല്ലാം ദോഷകരമായിരുന്നെന്നും നയങ്ങള്‍ തിരുത്തുന്നതിനു പകരം ബി.ജെ.പി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബംഗളൂരുവിലെ കര്‍ണാടക കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ ബാങ്കിങ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. നിരവധി സംസ്ഥാനങ്ങളിലെ എടിഎമ്മുകളില്‍ അനുഭവപ്പെടുന്ന നോട്ടുക്ഷാമം മുന്‍കൂട്ടി തടയാനാവുന്നതായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എക്‌സൈസ് തീരുവ നികുതി ചുമത്തുക വഴി പ്രധാനമന്ത്രി ജനങ്ങളെ ശിക്ഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. യുപിഎ സര്‍ക്കാരിനെ അപേക്ഷിച്ച് എന്‍ഡിഎ സര്‍ക്കാരിനു കീഴില്‍ ജിഡിപി പകുതിയായി കുറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.

തിരക്കിട്ട് ജിഎസ്ടി നടപ്പാക്കിയതും നോട്ട് നിരോധനവും മോദി സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നു. ഇതുമൂലം സാമ്പത്തിക രംഗത്തുണ്ടായ തകര്‍ച്ച രാജ്യത്തെ ചെറുകിട- ഇടത്തരം സംരഭങ്ങളെ തകര്‍ക്കുകയും പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാ
ക്കുകയും ചെയ്‌തെന്ന്‌ മന്‍മോഹന്‍ സിങ് പറഞ്ഞു.

Top