മന്‍മര്‍സിയാനിലെ ആദ്യ ഗാനം പുറത്തുവിട്ട് അഭിഷേക് ബച്ചന്‍

manmarziyan

ഭിഷേക് ബച്ചന്‍, തപ്‌സി പാനു, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന മന്‍മര്‍സിയാന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ത്രികോണ പ്രണയകഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ആദ്യ ഗാനവും പുറത്തുവിട്ടിരിക്കുകയാണ്. അഭിഷേക് ബച്ചന്‍ ട്വിറ്ററിലൂടെയാണ് ഗാനം പങ്കുവെച്ചത്.

അമിത് ത്രിവേദിയാണ് ഗാനം രചിച്ചിരിക്കുന്നത്. അലിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പഞ്ചാബി വരികളാണ് ഗാനത്തിന്റേത്. ആലിയ ഭട്ട് ചിത്രം ഹൈവേയിലെ പട്ടാക ഗുഡ്ഢി എന്ന ഗാനത്തിനു സമാനമായ ബീറ്റ് ആണ് ഈ ഗാനത്തിലും ഉപയോഗിച്ചിരിക്കുന്നത്.

ട്രെയിലറില്‍ കണ്ടതുപോലെ വിക്കി കൗശലിന്റെയും തപ്‌സിയുടെയും പ്രണയരംഗങ്ങളാണ് ഈ ഗാനത്തിലുള്ളത്. റൂമി എന്ന കഥാപാത്രത്തെയാണ് തപ്‌സി സിനിമയില്‍ അവതരിപ്പിക്കുന്നത്. അനുരാഗ് കശ്യപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തും.

Top