മന്‍മര്‍സിയാനിലെ പുതിയ ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം

ഭിഷേക് ബച്ചന്‍, തപ്‌സി പാനു, വിക്കി കൗശല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മന്‍മര്‍സിയാനിലെ പുതിയ വീഡിയോ ഗാനം പുറത്തുവിട്ടു. ഷെല്ലിയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് അമിത് ത്രിവേദിയാണ്. ഹര്‍ഷ്ദീപ് കൗറും ജാസിം ശര്‍മ്മയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ത്രികോണ പ്രണയകഥ പറയുന്ന ചിത്രമാകും മന്‍മര്‍സിയാന്‍ എന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമായത്. ചിത്രം സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തും. പഞ്ചാബിലെ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. അഭിഷേക് ആദ്യമായാണ് തപ്‌സിയും വിക്കിയുമൊത്ത് പ്രവര്‍ത്തിക്കുന്നത്.

ഫാന്റം ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേക് ബച്ചന്‍ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണ് മന്‍മര്‍സിയാന്‍. 2016ല്‍ അക്ഷയ് കുമാറിനും റിതേഷ് ദേശ്മുഖിനൊപ്പവുമുള്ള ഹൗസ്ഫുള്‍ 3 ആയിരുന്നു അഭിഷേകിന്റെ അവസാന ചിത്രം.

Top