അനുരാഗ് കശ്യപ് ചിത്രം മന്‍മര്‍സിയാന്റെ പുതിയ റിലീസ് തിയതി

manmarziyan

ഭിഷേക് ബച്ചനെ പ്രധാന കഥാപാത്രമാക്കി അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രം മന്‍മര്‍സിയാന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 21നായിരുന്നു റിലീസ് തിയതി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരാഴ്ച മുമ്പത്തേക്ക് റിലീസ് തിയതി മാറ്റിയിരിക്കുകയാണ്. സെപ്റ്റംബര്‍ 14നാണ് പുതിയ തിയതി.

തപ്‌സി പാനു, വിക്കി കൗശല്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. പഞ്ചാബിലെ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. അഭിഷേക് ആദ്യമായാണ് തപ്‌സിയും വിക്കിയുമൊത്ത് പ്രവര്‍ത്തിക്കുന്നത്.

അനുരാഗ് കശ്യപിന്റെയും റായിയുടെയും വ്യത്യസ്ത ചിന്താഗതിയിലുള്ള രണ്ട് ലോകങ്ങളുടെ കൂടിച്ചേരലാണ് മന്‍മര്‍സിയാന്‍ എന്ന് തപ്‌സി മുമ്പ് പറഞ്ഞിരുന്നു. മുല്‍ക് ആണ് തപ്‌സിയുടെ അടുത്ത ചിത്രം.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേക് ബച്ചന്‍ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണ് മന്‍മര്‍സിയാന്‍. 2016ല്‍ അക്ഷയ് കുമാറിനും റിതേഷ് ദേശ്മുഖിനൊപ്പവുമുള്ള ഹൗസ്ഫുള്‍ 3 ആയിരുന്നു അഭിഷേകിന്റെ അവസാന ചിത്രം.

Top