മന്‍മര്‍സിയാനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ഭിഷേക് ബച്ചന്‍, തപ്‌സി പാനു, വിക്കി കൗശല്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രം മന്‍മര്‍സിയാനിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ‘ ധരിയാ’ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടത്. ഷെല്ലിയുടെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് അമിത് ത്രിവേദിയാണ്. അമ്മി വിര്‍കും ഷാഹിദ് മല്യയുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ത്രികോണ പ്രണയകഥ പറയുന്ന ചിത്രമാകും മന്‍മര്‍സിയാന്‍ എന്നാണ് പോസ്റ്ററില്‍ നിന്ന് വ്യക്തമായത്. ചിത്രം സെപ്റ്റംബര്‍ 14ന് തിയറ്ററുകളിലെത്തും. പഞ്ചാബിലെ ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. അഭിഷേക് ആദ്യമായാണ് തപ്‌സിയും വിക്കിയുമൊത്ത് പ്രവര്‍ത്തിക്കുന്നത്. അനുരാഗ് കശ്യപിന്റെയും റായിയുടെയും വ്യത്യസ്ത ചിന്താഗതിയിലുള്ള രണ്ട് ലോകങ്ങളുടെ കൂടിച്ചേരലാണ് മന്‍മര്‍സിയാന്‍ എന്ന് തപ്‌സി മുമ്പ് പറഞ്ഞിരുന്നു. മുല്‍ക് ആണ് തപ്‌സിയുടെ അടുത്ത ചിത്രം.

ഫാന്റം ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിഷേക് ബച്ചന്‍ തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയാണ് മന്‍മര്‍സിയാന്‍. 2016ല്‍ അക്ഷയ് കുമാറിനും റിതേഷ് ദേശ്മുഖിനൊപ്പവുമുള്ള ഹൗസ്ഫുള്‍ 3 ആയിരുന്നു അഭിഷേകിന്റെ അവസാന ചിത്രം.

Top