വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരുന്ന ഗായിക മഞ്ജുഷ മോഹന്‍ ദാസ് അന്തരിച്ചു

കൊച്ചി : വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലിരുന്ന ഗായിക മഞ്ജുഷ മോഹന്‍ ദാസ് (26) അന്തരിച്ചു. മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം.

ജൂലൈ 27നാണ് കാലടി താന്നിപ്പുഴയില്‍ കള്ളുമായി വന്ന മിനിലോറി സ്‌കൂട്ടറിലിടിച്ച് മഞ്ജുഷയ്ക്ക് ഗുരുതരമായി പരിക്ക് പറ്റിയത്. മഞ്ജുഷയുടെ കൂടെ ഉണ്ടായിരുന്ന അഞ്ജനയ്ക്കും പരിക്കേറ്റിരുന്നു. രാവിലെ 9.30 നായിരുന്നു അപകടം.

2009ല്‍ സംപ്രേഷണം ചെയ്ത സ്റ്റാര്‍ സിങ്ങര്‍ ഫെയിം കൂടിയായ മഞ്ജുഷ കാലടി സര്‍വകലാശാലയില്‍ രണ്ടാം വര്‍ഷ എംഎ നൃത്ത വിദ്യാര്‍ഥിനിയാണ്.

Top