കോടികൾ കൊയ്ത് മഞ്ഞുമ്മൽ ബോയ്സ്;100 കോടി ക്ലബ്ബിൽ ഇടം നേടി ചിത്രം

ലയാള സിനിമയുടെ സീൻ മാറ്റി മറിച്ചുകൊണ്ട് ‘മഞ്ഞുമ്മൽ ബോയ്സ്’ 100 കോടിയുടെ നിറവിൽ. മലയാളത്തിൽ ഏറ്റവും വേഗത്തിൽ 100 കോടി നേടുന്ന രണ്ടാമത് ചിത്രമായിരിക്കുയാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. തമിഴ്‌നാട്ടിലെ ഗംഭീര സ്വീകാര്യത ചിത്രത്തിന് മികച്ച കളക്ഷൻ ആണ് കഴിഞ്ഞ ദിവസങ്ങളിൽ നേടി കൊടുത്തത്. ആഗോളതലത്തിൽ 100 കോടിയിലധികം രൂപയാണ് ചിത്രം നേടിയെന്നാണ് അനലിസ്റ്റുകൾ അറിയിച്ചിരിക്കുന്നത്.

‘പുലിമുരുകൻ’, ‘ലൂസിഫർ’, ‘2018’ എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാള സിനിമയിൽ നിന്ന് 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന നാലാമത് ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. ‘മഞ്ഞുമ്മൽ ബോയ്സ്’ തമിഴ്‌നാട്ടിൽ നിന്ന് മാത്രം 15 കോടിയിലധികം രൂപ കളക്ട് ചെയ്തു കഴിഞ്ഞു. 11 ദിവസം കൊണ്ടാണ് സിനിമ ഈ തുക തമിഴ്‌നാട്ടിൽ നിന്ന് നേടിയത്.

കമൽ ഹാസനും മറ്റ് തമിഴ് നടന്മാരുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. നാല് മാസത്തിനുള്ളില്‍ ഒരു തമിഴ് പടത്തിന് പോലും ലഭിക്കാത്ത ബുക്കിംഗ് ആണ് ചിത്രത്തിന് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

Top