അച്ഛനോളവും അതിനു മീതെയും വളരാൻ ദൈവം അനുഗ്രഹിക്കട്ടെ ; പ്രണവിന് ആശംസകളുമായി മഞ്ജു

Manju

പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം നടത്തുന്ന പുതിയ ചിത്രം ആദി തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇപ്പോൾ പ്രണവിന് ആശംസകൾ അറിയിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യര്‍.

സിനിമ തീയേറ്ററുകളിൽ എത്തിയതിന് ശേഷമാണ് മഞ്ജുവിന്റെ ആശംസകൾ. ഫെയ്‌സ് ബുക്കിലൂടെയാണ് മഞ്ജു പ്രണവിന് ആശംസകൾ നേർന്നത്. ”പ്രിയപ്പെട്ട അപ്പു,ആശംസകൾ,അഭിനന്ദനങ്ങൾ! അച്ഛനോളവും അതിനു മീതെയും വളരാൻ ദൈവം അനുഗ്രഹിക്കട്ടെ!” എന്നാണ് താരം കുറിച്ചിരിക്കുന്നത്.

സിദ്ധിഖ്, അതിഥി രവി, അനുശ്രീ, ഷറഫുദ്ദീന്‍, ലെന, സിജു വില്‍സണ്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജീത്തു ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. ജീത്തുവിന്റെ ഒൻപതാമത്തെ ചിത്രമാണ് ഇത്. ആശിര്‍വാദ് സിനിമാസിന് വേണ്ടി ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Top