ഓഖി ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ നടി മഞ്ജു വാര്യര്‍ പൂന്തുറയില്‍

തിരുവനന്തപുരം : നടി മഞ്ജു വാര്യര്‍ തലസ്ഥാനത്ത് ഓഖി ബാധിതരെ സന്ദര്‍ശിക്കുന്നു. ഇതുവരെ എട്ട് വീടുകളില്‍ മഞ്ജു സന്ദര്‍ശനം നടത്തി.

ആദ്യമായാണ് സിനിമാ മേഖലയില്‍ നിന്നും ഒരാള്‍ ഓഖി ദുരിത മേഖലയില്‍ നേരിട്ടെത്തി പിന്തുണ നല്‍കുന്നത്. എംഎല്‍എമാരായ മുകേഷ് എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ അല്പ നേരം നിന്ന് സ്ഥലം വിടുകയായിരുന്നു.

അതേസമയം ഓഖി ചുഴലിക്കാറ്റ് ദുരന്തത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ സന്ദര്‍ശനം ഇന്നും തുടരുകയാണ്.

ആഭ്യന്തരവകുപ്പ് അഡീഷണല്‍സെക്രട്ടറി ബിപിന്‍ മല്ലിക്കിന്റെ നേതൃത്വത്തില്‍ എറണാകുളത്തെത്തിയ കേന്ദ്ര സംഘത്തിലുള്ള അഞ്ചു പേര്‍ രണ്ടു സംഘമായി തിരിഞ്ഞ് ഇന്ന് എറണാകുളം, തൃശൂര്‍ ജില്ലകളിലെ ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കും.

രാവിലെ ചെല്ലാനത്തും ഉച്ചയ്ക്കുശേഷം മുനമ്പം, വൈപ്പിന്‍ മേഖലകളും സംഘം സന്ദര്‍ശിക്കും.

Top