പാര്‍വതിയെ ‘പൂര്‍ണ്ണമായും’ തളളിക്കളഞ്ഞ് മഞ്ജു . . മമ്മൂട്ടി ഫാന്‍സിന്റെ പരിപാടിയില്‍ !

Manju warrior

തിരുവനന്തപുരം: കസബ വിവാദത്തില്‍ തുടങ്ങി വുമണ്‍ കളക്ടീവ് ഇന്‍ സിനിമ സംഘടനയുടെ ഫെയ്‌സ് ബുക്ക് പേജില്‍ വരെ മമ്മൂട്ടി വിമര്‍ശനം ആഘോഷിച്ചവര്‍ക്ക് മഞ്ജു വാര്യരുടെ മറുപടി.

മമ്മൂട്ടി ഫാന്‍സ് തിരുവനന്തപുരം ജില്ലാ കമ്മറ്റി പുറത്തിറക്കുന്ന കലണ്ടറിന്റെ പ്രകാശം നിര്‍വഹിച്ചാണ് മമ്മൂട്ടി ‘വിരുദ്ധരായ’ സഹപ്രവര്‍ത്തകര്‍ക്ക് മഞ്ജു മറുപടി നല്‍കിയത്.

മഞ്ജു വാര്യര്‍ കൂടി മുന്‍കൈ എടുത്ത് രൂപീകരിച്ച വുമണ്‍ കളക്ടീവ് ഇന്‍ സിനിമ സംഘടന പിളര്‍പ്പിലേക്കാണെന്നതിന്റെ സൂചന കൂടിയാണ് ഈ നടപടി.

എന്തിനു വേണ്ടിയാണ് പാര്‍വതിയെയും വുമണ്‍ കളക്ടീവ് ഇന്‍ സിനിമയെയും സോഷ്യല്‍ മീഡിയയില്‍ തെറി പറഞ്ഞവരുടെ സംഘടനയുടെ പരിപാടിക്ക് മഞ്ജു പോയതെന്നതാണ് ഒരു വിഭാഗം ചോദിക്കുന്നത്.

സ്ത്രീപക്ഷമെന്ന് നാവ് കൊണ്ട് പറയുകയും പ്രവര്‍ത്തിയില്‍ അത് പാലിക്കാതെ മുന്നോട്ട് പോകുകയും ചെയ്യുന്ന മഞ്ജു വാര്യരെ എങ്ങനെ വിശ്വസിക്കാന്‍ പറ്റുമെന്ന ചോദ്യം സംഘടനക്ക് അകത്ത്തന്നെ ഉയര്‍ന്നു കഴിഞ്ഞു.

മമ്മൂട്ടിയുടെ നായികയായി ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന ആഗ്രഹമാണ് മഞ്ജുവിന്റെ ലക്ഷ്യമെന്ന ആക്ഷേപവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്.

ദിലീപുമായി ഏറെ അടുപ്പമുണ്ടായിരുന്ന മമ്മൂട്ടി, മഞ്ജുവുമൊത്ത് അഭിനയിക്കാനുള്ള അവസരം മുന്‍പ് പലപ്പോഴും മന:പൂര്‍വ്വം ഒഴിവാക്കുകയായിരുന്നുവെന്നാണ് സിനിമാ മേഖലയിലെ സംസാരം.

നിലവില്‍ ദിലീപ് ആരാധകരുടെ കണ്ണിലെ കരടായ മഞ്ജു വാര്യര്‍ കസബ വിവാദത്തില്‍ മമ്മൂട്ടി ആരാധകരുടെ കോപം കൂടി ഏറ്റുവാങ്ങേണ്ടെന്ന് കരുതിയാണത്രെ വനിതാ സിനിമാസംഘടനയുടെ പൊതു അഭിപ്രായത്തിന് എതിരായ നിലപാട് സ്വീകരിച്ചത്.

മമ്മൂട്ടിക്ക് എതിരായ ലേഖനം ഷെയര്‍ ചെയ്ത വുമണ്‍ കളക്ടീവ് ഇന്‍ സിനിമയുടെ ഫേസ്ബുക്ക് പേജില്‍ നിന്ന് പിന്നീടത് പിന്‍വലിക്കേണ്ടിവന്നത് മഞ്ജു വാര്യരുടെ കടുത്ത നിലപാടിനെ തുടര്‍ന്നായിരുന്നു.

Top