തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ പിന്തുണയും സ്‌നേഹവും ഒപ്പമുണ്ടാവണം ; മഞ്ജു വാര്യര്‍

manju

ദുബായ്: തന്നെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ എല്ലാ പിന്തുണയും സ്‌നേഹവും ഇനിയും തങ്ങളോടൊപ്പമുണ്ടാവണമെന്ന് മഞ്ജു വാര്യര്‍.

കല്യണ്‍ ജ്വല്ലറിയുടെ റാസല്‍ഖൈമയിലും അജ്മാനിലും ജ്വല്ലറി ഷോറൂമുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു മഞ്ജുവിന്റെ പ്രതികരണം. മഞ്ജുവിനൊപ്പം തെന്നിന്ത്യന്‍ താരം പ്രഭുവും ചടങ്ങില്‍ പങ്കെടുത്തു.

മഞ്ജുവിനെ സ്റ്റേജിലേയ്ക്ക് സ്വാഗതം ചെയ്തപ്പോഴും സംസാരിക്കാന്‍ തുടങ്ങിയപ്പോഴും നിലയ്ക്കാതെ കയ്യടിയാണ് ആരാധകര്‍ നല്‍കിയത്. കനത്ത സുരക്ഷയിലായിരുന്നു മഞ്ജുവിന്റെ പരിപാടി.

മാധ്യമപ്രവര്‍ത്തകര്‍ നടന്‍ ദിലീപിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചോദിക്കാന്‍ ശ്രമിച്ചെങ്കിലും ബ്രാന്‍ഡിനെക്കുറിച്ചു മാത്രമാണ് മഞ്ജു സംസാരിച്ചത്.

Top