മഞ്ജുവും സൗബിനും ഒന്നിക്കുന്ന ‘വെള്ളരിക്കാപ്പട്ടണം’ എത്തുന്നു

ലയാളത്തിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരും നടന്‍ സൗബിന്‍ ഷാഹിര്‍ ഒന്നിക്കുന്നു. വെള്ളരിക്കാപ്പട്ടണം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഇരുവരും കേന്ദ്രകഥാപാത്രങ്ങളായാണ് വേഷമിടുന്നത്. മഹേഷ് വെട്ടിയാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫുള്‍ ഓണ്‍ സ്റ്റുഡിയോസാണ് നിര്‍മാണം.

മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. ആനിമേഷനിലും പരസ്യ സംവിധാന രംഗത്തും വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള മഹേഷിന്റെ ആദ്യ സിനിമയാണിത്. സൗബിനും മഞ്ജുവും ഒത്തുചേരുമ്പോഴുള്ള പുതുമയാണ് ചിത്രത്തിന്റെ രസച്ചരട്. കുടുംബപശ്ചാത്തലത്തിലുള്ളതാണ് കഥ. ഇവര്‍ക്കൊപ്പം മലയാളത്തിലെ മുന്‍നിര താരങ്ങളും വേഷമിടുന്നു.

<iframe src=”https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FtheManjuWarrier%2Fposts%2F1415990321941958&width=500″ width=”500″ height=”658″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media”></iframe>

ജയേഷ് നായരാണ് ഛായാഗ്രഹണം. അപ്പു ഭട്ടതിരിയും അര്‍ജുന്‍ ബെന്നും ചേര്‍ന്ന് എഡിറ്റിങ് നിര്‍വഹിക്കുന്നു. വിനായക് ശശികുമാറിന്റെ ഗാനങ്ങള്‍ക്ക് എ.ആര്‍. റഹ്മാനോടൊപ്പം പ്രവര്‍ത്തിക്കുന്ന സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന.

Top