പൂർണിമയുടെ മേക്കോവറിൽ അതിസുന്ദരിയായി മഞ്ജു

ഞ്ജു വാര്യരുടെ പുത്തൻ മേക്കോവറിലുള്ള ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൂർണിമ ഇന്ദ്രജിത്തിന്റെ ഉടമസ്ഥതയിലുള്ള പ്രാണായാണ് മഞ്ജുവിന് പുതിയ ലുക്ക് സമ്മാനിച്ചിരിക്കുന്നത്. നീല നിറത്തിലുള്ള വസ്ത്രത്തിൽ അതി സുന്ദരിയായ മഞ്ജുവിന്റെ ഫോട്ടോകളാണ് ആരാധകർ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്.

ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ എന്ന സിനിമയുടെ പ്രദര്‍ശനത്തിന് മുംബൈയില്‍ എത്തിയതായിരുന്നു മഞ്ജു. ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പൂര്‍ണിമ പങ്കുവച്ചതോടെ മഞ്ജു സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയും ചെയ്തു.

https://www.instagram.com/p/B4XSmaODUHD/?utm_source=ig_web_copy_link

https://www.instagram.com/p/B4KOkimj8RL/?utm_source=ig_web_copy_link

Top