ഹരികുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും മഞ്ജു വാര്യരും ഒന്നിക്കുന്നു. സുരാജ് വെഞ്ഞാറമൂടിന്റെ നായികയായി മഞ്ജു വാര്യര്‍ അഭിനയിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്.
എം മുകുന്ദന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കുന്നത്. സജീവന് എന്ന ഓട്ടോത്തൊഴിലാളിയായി സുരാജ് എത്തുമ്പോള്‍ സജീവന്റെ ഭാര്യയായ രാധികയായി മഞ്ജു വാര്യര്‍ എത്തുന്നു.
കടം വാങ്ങിയും പണിയെടുക്കാന്‍ മടിച്ചും നില്ക്കുന്ന അലസനായ ആളാണ്, നായകനായ സജീവന്. സജീവനില്‍ നിന്ന് ഓട്ടോ ഏറ്റെടുത്ത് രാധിക ഓടിക്കുന്നതാണ് കഥയുടെ പ്രമേയം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.