വീണ്ടും കോളേജില്‍ തരംഗമായി മഞ്ജുവിന്റെ ഡാന്‍സ്; വീഡിയോ വൈറല്‍

കോളേജുകളില്‍ താരങ്ങള്‍ അതിഥികളാകുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ അതിഥികള്‍ മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചേര്‍ന്ന് പൊളിച്ചടുക്കാനുമാണ് അവര്‍ ശ്രമിക്കുന്നത് എന്നതിനുദാഹരണമാണ് മലയാളകളുടെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. കഴിഞ്ഞ ദിവസമാണ് എറണാകുളം മഹാരാജസ് കോളേജില്‍ പരിപാടിക്കായി മഞ്ജു എത്തിയത്.

അതിഥി ആയി എത്തി എന്ന്‌ മാത്രമല്ല വിദ്യാര്‍ത്ഥികളോടൊത്ത്‌ സ്‌റ്റേജില്‍ താരം ചുവടുകളും വെച്ചു. അന്ന് തന്നെ താരത്തിന്റെ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ സമാന സംഭവത്തിന് വേദിയായിരിക്കുന്നത് ഇത്തവണ കോട്ടയം സി.എം.എസ് കോളേജാണ്. കോട്ടയം നഗരത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത പുതിയ സിനിമയായ പ്രതി പൂവന്‍ കോഴിയുടെ പ്രമൊഷന് വേണ്ടിയായിരുന്നു നടി മഞ്ജുവും,അനുശ്രീയും കോളേജില്‍ എത്തിയത്. അവിടെയും താരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചുവടുകള്‍ വെച്ചു.

തന്റെ തന്നെ സിനിമയിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടിയില്‍ അവസാനം മഞ്ജുവും ചുവടു വയ്ക്കുകയായിരുന്നു. താരത്തിന്റെ ഈ ഡാന്‍സ് വീഡിയോയും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

Top