ഇതാര് ഒന്ന് സൂക്ഷിച്ച് നോക്കിയേ… നമ്മുടെ മഞ്ജു അല്ലേ; ഒന്‍പതാം ക്ലാസുകാരി യു.വി മഞ്ജു

ട്ടേറെ നല്ല വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച താരമാണ് മഞ്ജു വാര്യര്‍. താരത്തിന്റെ സ്‌കൂള്‍ കാലഘട്ടത്തിലെ ഒരു ഫോട്ടോ ആണിപ്പോൾ സാമുഹികമാധ്യമത്തിലൂടെ വൈറലാവുന്നത്. കേന്ദ്ര മനുഷ്യശേഷി വികസന വകുപ്പിന്റെ നാഷണല്‍ ടാലന്റ് സെര്‍ച്ച് ആന്റ് ട്രെയിനിങ് സ്‌കോളര്‍ഷിപ്പ് (ഭരതനാട്യം) കിട്ടിയ സമയത്ത് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചു വന്ന ഒരു വാര്‍ത്തയാണ് മഞ്ജു ആരാധകര്‍ക്കായി പങ്കുവച്ചത്.

കണ്ണൂര്‍ ചിന്മയ വിദ്യാലയത്തിലെ ഒന്‍പതാംക്ലാസുകാരിയായ പെണ്‍കുട്ടിയുടെ പേര് യു.വി മഞ്ജു എന്നാണ്. സിനിമയിലെത്തി ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് പഴയ ഓര്‍മ പുതുക്കിയ ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണെന്നു തന്നെ പറയാം.

കലോത്സവ വേദികളിലെ മികച്ച പ്രകടത്തിലൂടെയാണ് മഞ്ജു സിനിമയില്‍ എത്തിയത്. 1995 ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയില്‍ എത്തിയത്.

Top