Manju Warrier to dance before Modi and BJP Leaders

കോഴിക്കോട്: അതിര്‍ത്തിയില്‍ പിടഞ്ഞ് വീണ ഇന്ത്യന്‍ ഭടന്മാരുടെ ഓര്‍മ്മകള്‍ ഉയര്‍ന്നു നില്‍ക്കുന്ന വേദിയില്‍ പ്രധാനമന്ത്രി അടക്കമുള്ള കേന്ദ്രമന്ത്രി പട പങ്കെടുക്കുന്ന യോഗവേദിയില്‍ മഞ്ജു വാര്യരുടെ നൃത്തവിരുന്നൊരുക്കിയതില്‍ വിമര്‍ശനമുയരുന്നു.

നേതാക്കള്‍ നൃത്തപരിപാടികള്‍ കാണാന്‍ പോവുന്നത് പോലെയല്ല രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തില്‍ സിനിമാ നടിയുടെ നൃത്തത്തിന് വേദിയൊരുക്കിയതെന്നാണ് ആക്ഷേപം.

ഇന്ത്യന്‍ സൈനീകരെ മൃഗീയമായി കൊലപ്പെടുത്തിയ ദാരുണ സംഭവം ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ ഇത്തരം വിനോദ പരിപാടികള്‍ സംഘടിപ്പിച്ചതില്‍ മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കിടയില്‍ പോലും അതൃപ്തിയുണ്ടെന്നാണ് സൂചന.

പുതിയ കാലത്ത് പാര്‍ട്ടി സമ്മേളനങ്ങളുടെ നടത്തിപ്പ് ഇവന്റ്മാനേജ്‌മെന്റ് കമ്പനികള്‍ക്ക് പൂര്‍ണ്ണമായി വിട്ട് കൊടുക്കുന്നത് കൊണ്ടാണ് ഇത്തരം ദുര്യോഗമെന്നാണ് മുതിര്‍ന്ന നേതാക്കള്‍ക്കിടയിലെ അഭിപ്രായം.

ബിജെപി സമ്മേളനം കോടികള്‍ ചിലവിടുന്ന മാമാങ്കമാണെന്ന് രാഷ്ട്രീയ എതിരാളികള്‍ക്ക് വിമര്‍ശിക്കാന്‍ അവസരമൊരുക്കാന്‍ പാടില്ലായിരുന്നുവെന്നാണ് മറ്റൊരു ആക്ഷേപം.

രാഷ്ട്രീയ ജീവിതത്തില്‍ ലാളിത്യത്തിന്റെയും എളിമയുടെയും പ്രതീകമായിരുന്ന ജനസംഘം സ്ഥാപക നേതാവ് ദീന്‍ദയാല്‍ ഉപാധ്യയയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന വേദിയുടെ പൊലിമ കൂടിപ്പോയെന്നും വിമര്‍ശനമുണ്ട്.

ദീന്‍ദയാല്‍ ഉപാധ്യായയുടെ കാലത്ത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് സ്‌കൂളുകളും സാധാരക്കാരന്റെ സത്രങ്ങളുമൊക്കെയാണ് വേദിയായിരുന്നത്. പുതിയ കാലത്ത് ഏങ്ങനെ ഒന്നും വേണ്ടെങ്കിലും ജര്‍മ്മന്‍ സാങ്കേതിക വിദ്യയില്‍ സജ്ജീകരിച്ച സമ്മേളന പന്തല്‍ എന്നൊക്കെയുള്ളത് കടന്ന കൈയ്യായി പോയെന്നാണ് അഭിപ്രായം.

Top