സംവിധാന അരങ്ങേറ്റത്തിന് സൈജു ശ്രീധരന്‍; ആദ്യ ചിത്രത്തില്‍ മഞ്ജു വാര്യര്‍

ഡിറ്റർ എന്ന നിലയിൽ മാത്രമല്ല കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പല നവനിര സംവിധായകരുടെയും ലുക്ക് ആൻഡ് ഫീൽ തീരുമാനിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കലാകാരനാണ് സൈജു ശ്രീധരൻ. ഇപ്പോഴിതാ തൻറെ സംവിധാന അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് സൈജു. മഞ്ജു വാര്യരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തിൽ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്.

കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോർഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതൾവിരിക്കുന്ന സിനിമാറ്റിക് ടെക്നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിൻ്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ ആയിരുന്നു സൈജു ശ്രീധരൻ. സൈജു ശ്രീധരൻ, ശബ്ന മുഹമ്മദ്‌ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ രചന നിർവഹിക്കുന്നത്. സൈജു ശ്രീധരൻ തന്നെയാണ് സിനിമയുടെ എഡിറ്റർ. മഞ്ജു വാര്യരെ കൂടാതെ മാമുക്കോയ, നഞ്ചിയമ്മ തുടങ്ങിയ പ്രശസ്ത താരങ്ങൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നു. സുഷിൻ ശ്യാം സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

Top