എന്റെ മുടിയിഴകള്‍ കാറ്റില്‍ ഇങ്ങനെ പാറിപ്പറക്കണം എന്നാണ് എന്റെ ആഗ്രഹം

മൂഹ മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി കൃത്യമായി പങ്കുവയ്ക്കുന്ന താരങ്ങളിലൊരാളാണ് നടി മഞ്ജു വാര്യര്‍. ഇപ്പോള്‍ കാറ്റില്‍ തന്റെ മുടി പാറിപ്പറക്കുന്നതിന്റെ രണ്ട് വ്യത്യസ്ത ചിത്രങ്ങളാണ് മഞ്ജു ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

‘എന്റെ മുടിയിഴകള്‍ കാറ്റില്‍ ഇങ്ങനെ പാറിപ്പറക്കണം എന്നാണ് എന്റെ ആഗ്രഹം; എന്നാല്‍ ശരിക്കും സംഭവിക്കുന്നത് ഇതാണ്’ എന്നാണ് മഞ്ജു ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം പ്രതി പൂവന്‍ കോഴിയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

സനല്‍ കുമാര്‍ ശശിധരന്റെ കയറ്റം എന്ന ചിത്രവും മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. മഞ്ജു ആദ്യമായി നിര്‍മാണ രംഗത്തേക്ക് കടക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റ ചിത്രമായ അസുരനും റിലീസിനൊരുങ്ങുകയാണ്. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷാണ് നായകന്‍.

Top